KND-LOGO (1)

എസ്.ഐ. യൂണിഫോമില്‍ കറക്കം, ടിക്കറ്റെടുക്കാതെ ബസ് യാത്ര; പിടിയിലായപ്പോൾ സിനിമാഭിനയമെന്ന് ഹക്കീം

കുഴൽമന്ദം: കുളവൻമുക്ക് ബസ്സ്റ്റോപ്പിൽ യൂണിഫോമിട്ട് നിൽക്കുന്ന എസ്.ഐ.യെ കണ്ടപ്പോൾ പോലീസുകാർക്കൊരു സംശയം -ആരാണീ പരിചയമില്ലാത്ത ഓഫീസർ? ജീപ്പിൽക്കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുചെന്നപ്പോൾ അവിടെയുണ്ടായിരുന്ന പോലീസുകാർക്കും ആളെ പിടികിട്ടിയില്ല. ശരിക്കുള്ള പോലീസിന്റെ ചോദ്യംചെയ്യലിൽ വ്യാജന്റെ വേഷം അഴിഞ്ഞുവീണു.തൃശ്ശൂർ ചാവക്കാട് മപ്രസായില്ലം ചേറ്റുവട്ടി ഇല്ലത്ത് ഹക്കീമാണ് (51) എസ്.ഐ. വേഷം കെട്ടി കുടുങ്ങിയത്. കുളവൻമുക്ക് ബസ്സ്റ്റോപ്പിൽനിന്ന് ബുധനാഴ്ച വൈകീട്ടാണ് പോലീസ് ഇയാളെ പിടികൂടിയത്.സിനിമയിൽ അഭിനയിക്കാൻ വേഷമിട്ടതാണെന്നാണ് ഹക്കീം ആദ്യം പറഞ്ഞത്. എന്നാൽ, പരിസരത്തെങ്ങും ഷൂട്ടിങ് നടക്കുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാൾ സ്ഥിരമായി എസ്.ഐ.യുടെ യൂണിഫോംധരിച്ച് ടിക്കറ്റെടുക്കാതെ ബസ് യാത്ര നടത്തുകയും കടകളിൽക്കയറി സാധനങ്ങൾ വാങ്ങുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു. സമാന കേസ് ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. ഹക്കീം പി.കെ. എന്നാണ് യൂണിഫോമിൽ നെയിംബോർഡ് വെച്ചിരുന്നത്.കുറച്ചുദിവസമായി ഒരു ‘എസ്.ഐ.’ കുഴൽമന്ദംഭാഗത്ത് വന്നുപോകുന്നതായും കടകളിൽ കയറിയിറങ്ങുന്നതായും പോലീസിന് വിവരംലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽബ്രാഞ്ച് എസ്.ഐ.മാരായ മനോജ്കുമാർ, കെ. സത്യൻ എന്നിവർ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്.കുഴൽമന്ദം എസ്.ഐ. എ.എസ്. സോമന്റെ നേതൃത്വത്തിൽ എ.എസ്.ഐ. എസ്. രജനി, എസ്.സി.പി.ഒ. എം. സുനിത, ഡ്രൈവർ എസ്. രതീഷ് എന്നിവരടങ്ങിയ സംഘമെത്തി കസ്റ്റഡിയിലെടുത്തു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണമാരംഭിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.