KND-LOGO (1)

കൊച്ചി കപ്പൽശാലയ്ക്ക് 498.58 കോടിയുടെ പ്രതിരോധ കരാർ

കൊച്ചി കപ്പൽശാലയ്ക്ക് 498.58 കോടിയുടെ പ്രതിരോധ കരാർ; ഐഎൻഎസ് ബെത്വ യുദ്ധക്കപ്പൽ നവീകരിക്കുംഇന്ത്യൻ നാവികസേനയുടെ സമുദ്രസുരക്ഷാ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന് 498.58 കോടി രൂപയുടെ പ്രതിരോധ കരാർ.

പ്രതിരോധ മന്ത്രാലയവുമായി ഒപ്പുവച്ച കരാർ പ്രകാരം നാവികസേനയുടെ ബ്രഹ്മപുത്ര ക്ലാസ് യുദ്ധക്കപ്പലായ ഐഎൻഎസ് ബെത്വയുടെ സമഗ്ര നവീകരണവും എൻജിൻ മാറ്റിസ്ഥാപിക്കലുമാണ് കൊച്ചിയിൽ നടക്കുക.അറ്റകുറ്റപ്പണികൾക്കായി അടുത്ത ജനുവരിയോടെ കപ്പൽ കൊച്ചിയിലെത്തും.

നിലവിലുള്ള ആവി എൻജിൻ അധിഷ്ഠിത പ്രൊപ്പൽഷൻ സംവിധാനത്തിന് പകരം അത്യാധുനിക ഡീസൽ എൻജിൻ അധിഷ്ഠിത സംവിധാനം സ്ഥാപിക്കും. ഇതോടൊപ്പം പുതിയ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ഘടിപ്പിക്കും. ഇതോടെ കപ്പലിന്റെ പ്രവർത്തനക്ഷമതയും യുദ്ധശേഷിയും വർധിക്കുമെന്നാണ് പ്രതീക്ഷ.സങ്കീർണമായ യുദ്ധക്കപ്പൽ നവീകരണ പ്രവർത്തനങ്ങൾ ഇന്ത്യയിൽത്തന്നെ പൂർത്തിയാക്കാനുള്ള ശേഷി കൈവരിക്കുന്നത് പ്രതിരോധ മേഖലയിലെ തദ്ദേശീയ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് കരുത്തുപകരും.

വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന സുപ്രധാന ചുവടുവയ്പ്പായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്.കൊച്ചിൻ ഷിപ്പ്യാർഡിന്റെ പ്രതിരോധ കപ്പൽ അറ്റകുറ്റപ്പണി മേഖലയിലെ സാങ്കേതിക മികവും വിശ്വാസ്യതയും കൂടുതൽ ഉയർത്തുന്നതാണ് പുതിയ കരാർ.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.