KND-LOGO (1)

തിരുവനന്തപുരം വികസനത്തിന് ഗുജറാത്ത് മോഡൽ

തിരുവനന്തപുരം വികസനത്തിന് ഗുജറാത്ത് മോഡൽ; അഹമ്മദാബാദുമായി ഇരട്ട നഗര കരാറിന് നീക്കംതിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് പുതിയ പദ്ധതികളുമായി മേയർ വി.വി. രാജേഷ്. ഗുജറാത്തിലെ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച് തിരുവനന്തപുരത്തെ ഇരട്ട നഗരങ്ങളായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

അഹമ്മദാബാദിന്റെ നഗരഭരണ മാതൃകയും സാങ്കേതികവിദ്യയും തലസ്ഥാനത്ത് പ്രയോജനപ്പെടുത്തും.കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായി വികസന പദ്ധതികൾക്കായി മുനിസിപ്പൽ ബോണ്ട് ഇറക്കാനും തിരുവനന്തപുരം കോർപ്പറേഷൻ പദ്ധതിയിടുന്നു.

ബോണ്ടിലൂടെ നിക്ഷേപം സമാഹരിച്ച് നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യം.മാലിന്യ സംസ്കരണം, ജലസ്രോതസ്സുകളുടെ ശുചീകരണം, നഗരവികസനം തുടങ്ങിയ മേഖലകൾക്കാണ് പ്രധാന പരിഗണന. അഹമ്മദാബാദ് കോർപ്പറേഷനുമായുള്ള സഹകരണത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായും വിഷയം നഗരസഭാ കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.