KND-LOGO (1)

ബംഗ്ലാർ ബാരി ഭവനപദ്ധതി തട്ടിപ്പ്: പശ്ചിമ ബംഗാൾ സർക്കാർ

പദ്ധതിയിൽ അപേക്ഷ നൽകിയ 57,000 പേരെ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഇതിൽ 12,000 പേർ ധനസഹായം കൈപ്പറ്റിയതായി കണ്ടെത്തിയെന്നാണ് ആരോപണം. ഇവരിൽ 1,000 പേർ ഇതിനകം പണം തിരിച്ചടച്ചിട്ടുണ്ട്.

ബാക്കിയുള്ളവരോടും തുക തിരികെ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ക്രമക്കേട് അന്വേഷിക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചു. തട്ടിപ്പിന് സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെയും സി.ഐ.ഡി അന്വേഷണം നടത്തും.

അതേസമയം, പുനഃസംഘടിപ്പിച്ച മുഖ്യമന്ത്രി ആവാസ് യോജനയുടെ രണ്ടാംഘട്ടത്തിൽ 7,171 ഗ്രാമീണ ഗുണഭോക്താക്കൾക്ക് കൂടി ധനസഹായം നൽകും. ഇതോടെ പദ്ധതിക്കായുള്ള സർക്കാരിന്റെ ആകെ ചെലവ് 4,200 കോടി രൂപയാകും.പഞ്ചായത്ത് വകുപ്പിൽ 8,000 ജീവനക്കാരെ നിയമിക്കാനും പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്നപൂർണ യോജനയുടെ ആനുകൂല്യം 1.65 കോടി സ്ത്രീകൾക്ക് ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.