നിഷാ ജോസ് കെ. മാണിയുടെ അവയവദാന പ്രഖ്യാപനം വലിയ മാതൃകയാകുന്നു. മരണാനന്തരം 14 അവയവങ്ങളും ടിഷ്യുകളും ദാനം ചെയ്യുന്നതിനായി നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനിൽ (NOTTO) രജിസ്റ്റർ ചെയ്തതായി അവർ അറിയിച്ചു. തന്റെ മരണം മറ്റൊരാൾക്ക് പുതിയ ജീവിതത്തിന്റെ തുടക്കമാകണമെന്നാണ് ആഗ്രഹമെന്നും നിഷ വ്യക്തമാക്കി. ഹൃദയം, കരൾ, വൃക്കകൾ, ശ്വാസകോശം, കണ്ണുകൾ തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ നിരവധി പേർക്ക് പുതുജീവൻ ലഭിക്കും. മരണാനന്തര അവയവദാനത്തിന് മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ കുടുംബത്തിന്റെ സമ്മതവും നിയമപരമായ നടപടിക്രമങ്ങളും ആവശ്യമാണ്. ജീവനോടെയുള്ള ദാനത്തിൽ പ്രധാനമായും വൃക്കയും കരളിന്റെ ഭാഗവും ദാനം ചെയ്യാനാകും.



