KND-LOGO (1)

‘സ്ത്രീകൾക്ക് യാത്ര ചെയ്യാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല, കുടുംബം എന്ന കെട്ടുപാടിൽ കുടുങ്ങിപ്പോകുന്നു’

ടി.എസ്. ദീപയുടെ ‘ഓ ബിലാത്തീ… ഓമൽക്കിനാത്തീ’ എന്ന യാത്രാവിവരണ ഗ്രന്ഥത്തെ ആസ്പദമാക്കി കൊച്ചിയിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് സ്ത്രീകളുടെ യാത്രയെക്കുറിച്ചുള്ള ശ്രദ്ധേയമായ അഭിപ്രായം അവർ പങ്കുവെച്ചത്. സ്ത്രീകൾക്ക് യാത്ര ചെയ്യാൻ താൽപര്യമില്ലാത്തതല്ലെന്നും, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും കെട്ടുപാടുകളുമാണ് പലപ്പോഴും അവരുടെ യാത്രകൾക്ക് തടസ്സമാകുന്നതെന്നും ദീപ പറഞ്ഞു.ജോലി ചെയ്ത് സ്വന്തം വരുമാനം കണ്ടെത്തിയ ശേഷം യാത്ര ചെയ്യാൻ മകളോട് പറയാറുണ്ടെന്നും, ലോകത്തെ മനസ്സിലാക്കാനും കാഴ്ചപ്പാടുകൾ വികസിപ്പിക്കാനും യാത്രകൾ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. ഈ സന്ദേശം പെൺകുട്ടികൾക്ക് മാത്രമല്ല, ആൺകുട്ടികൾക്കും നൽകണമെന്നും ദീപ അഭിപ്രായപ്പെട്ടു.തൃശ്ശൂർ കേരളവർമ കോളേജിലെ മലയാള വിഭാഗം അധ്യാപികയായ ടി.എസ്. ദീപയുടെ ആദ്യ യാത്രാവിവരണ ഗ്രന്ഥമാണ് ‘ഓ ബിലാത്തീ… ഓമൽക്കിനാത്തീ’. ഇംഗ്ലണ്ടിനെക്കുറിച്ചുള്ള സാധാരണ കാഴ്ചകളെ സ്വന്തം അനുഭവങ്ങളിലൂടെയും അനുഭൂതികളിലൂടെയും അവതരിപ്പിക്കുന്നതാണ് പുസ്തകമെന്ന് എഴുത്തുകാരി ഡോ. സി.കെ. ദീപ പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.