KND-LOGO (1)

‘എ.ഐ ജോലികൾ ഇല്ലാതാക്കില്ല, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും’; പ്രതീക്ഷ പ്രകടിപ്പിച്ച് സക്കർബർഗ്

എ.ഐയുടെ വളർച്ച തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്ന ആശങ്കകൾക്കിടെ വ്യത്യസ്തമായ നിലപാടുമായി മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമൂഹത്തിൽ വൻതോതിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എ.ഐയുടെ വളർച്ചയ്ക്കായി മെറ്റ 8,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് സക്കർബർഗിന്റെ പ്രതികരണം.എ.ഐയുടെ സാധ്യത ഓട്ടോമേഷനിൽ മാത്രം ഒതുങ്ങില്ലെന്നും പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം പുതിയ തൊഴിൽ മേഖലകളും രൂപപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആപ്പ് ഡെവലപ്പർമാർ, സോഷ്യൽ മീഡിയ ക്രിയേറ്റർമാർ, ഇലക്ട്രിക് വാഹന ടെക്നീഷ്യൻമാർ, ഡാറ്റാ സെന്റർ ജീവനക്കാർ തുടങ്ങിയ ജോലികൾ മുൻ തലമുറയിൽ സാധാരണമായിരുന്നില്ല. അതുപോലെ, എ.ഐയുടെ വളർച്ചയോടെ ഇന്ന് സങ്കൽപ്പിക്കാൻ കഴിയാത്ത പുതിയ ജോലികളും ഭാവിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.എ.ഐ ഉപയോഗിച്ച് വ്യക്തിഗത ഉൽപന്നങ്ങൾ രൂപകൽപന ചെയ്യുന്ന ചെറിയ സ്റ്റുഡിയോകൾ, വ്യക്തിഗത ചികിത്സകൾ വികസിപ്പിക്കുന്ന ‘പേഴ്സണൽ ബയോളജിസ്റ്റുകൾ’ തുടങ്ങിയ മേഖലകൾ ഉദാഹരണമായി സക്കർബർഗ് ചൂണ്ടിക്കാട്ടി. കമ്പനികളുടെ വലുപ്പം കുറയാൻ സാധ്യതയുണ്ടെങ്കിലും കൂടുതൽ കമ്പനികൾ രൂപപ്പെടുന്നതിലൂടെ മൊത്തത്തിലുള്ള തൊഴിലവസരങ്ങൾ വർധിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതേസമയം, എ.ഐ വികസനത്തിനായി മെറ്റ വൻ നിക്ഷേപമാണ് നടത്തുന്നത്. ഈ വർഷം എ.ഐ മേഖലയിലേക്ക് 145 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കിയ സാഹചര്യത്തിലും എ.ഐ പുതിയ തൊഴിൽ അവസരങ്ങൾക്ക് വഴിയൊരുക്കുമെന്ന സക്കർബർഗിന്റെ വാദം ശ്രദ്ധേയമാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.