പത്തനം തിട്ട :ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശബരിമലയിൽ ദർശനം നടത്തി.കുടുംബസമേതം ആണ് അദ്ദേഹം ദർശനത്തിന് എത്തിയത്. ശനിയാഴ്ച വൈകീട്ട് ദീപാരാധനസമയത്ത് പതിനെട്ടാംപടി കയറി എത്തിയ ജസ്റ്റിസ് സന്നിധാനത്ത് വരിയിൽനിന്ന് മറ്റുഭക്തർക്കൊപ്പമാണ് മുന്നോട്ടു നീങ്ങിയത്. അതിനാൽ ദീപാരാധനയ്‌ക്കുശേഷമാണ് അയ്യപ്പനെ ദർശിച്ചത് . ദർശനം കഴിഞ്ഞ് മറ്റ് തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ അദ്ദേഹം വേഗം മടങ്ങി.ദർശന ശേഷം മാധ്യമപ്രവർത്തകരോട് ദർശനം നടത്തിയതിൽ സന്തോഷമെന്നും മാത്രം പറഞ്ഞ് കടന്നുപോയി.മറ്റു പ്രതികരണങ്ങൾ നടത്തിയില്ല. ദർശനംകഴിഞ്ഞ് കുടുംബാംഗങ്ങളോടൊപ്പം ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്.



