KND-LOGO (1)

വയനാട് ഉരുൾപൊട്ടൽ: കൂടുതൽ സഹായത്തിന് അർഹതയുണ്ടെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തണം; കേരളത്തോട് ഹൈക്കോടതി

കൊച്ചി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കൂടുതൽ സഹായം കിട്ടാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 700 കോടിയോളം രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ ഉണ്ടെങ്കിലും ചെലവഴിക്കാവുന്ന മിച്ചമുളളത് 61 കോടി രൂപ മാത്രമാണെന്ന് അമിക്കസ് ക്യൂരിയും റിപ്പോർട്ട് നൽകി. വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് 2300 കോടിയോളം രൂപയുടെ കേന്ദ്ര പാക്കേജ് വേണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ കണക്കുകൾ ഹാജരാക്കിയത്. 782.99 കോടി രൂപയായിരുന്നു ഒക്ടോബർ ഒന്നുവരെ എസ് ഡി ആർ എഫിൽ ഉണ്ടായിരുന്നത്. എന്നാൽ ഡിസംബർ 10 ലെ കണക്ക് നോക്കുമ്പോൾ ഇത് 700. 5 കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ മുഴുവൻ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും വേണ്ടിയുളളതാണ്. ഉരുൾപൊട്ടൽ മേഖലയിലേക്ക് മാത്രമായി ഉപയോഗിക്കാനാകില്ല. ആകെയുളള 700.5 കോടിയിൽ 471 കോടിയോളം രൂപ സംസ്ഥാനത്തെ വിവിധ ആവശ്യങ്ങൾക്കായി കൊടുത്തു തീ‍ർക്കാനുളളതാണ്. മറ്റൊരു 128 കോടി രൂപ കൂടി മറ്റാവശ്യങ്ങൾക്ക് മാറ്റി വയ്ക്കേണ്ടതുണ്ട്. കണക്കിൽ 700 കോടിയുണ്ടെങ്കിലും വയനാടിന് മാത്രമായി ഇത് ഉപയോഗിക്കാനാകില്ല. മാത്രവുമല്ല പുനരധിവാസത്തിന് ഭൂമി വാങ്ങാൻ എസ് ഡി ആർ എഫ് ഫണ്ട് ഉപയോഗിക്കരുതെന്നാണ് ചട്ടം. വയനാട്ടിൽ ടൗൺ ഷിപ്പ് അടക്കം ഉണ്ടാക്കുന്നതിന് അധികം തുക കണ്ടെത്തേണ്ടതായി വരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.