ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ. ഈ ചിത്രമാണിപ്പോൾ മലയാള സിനിമയിലെ സംസ ഇതുവരെ മാർക്കോ നേടിയ ആഗോള കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 2024 ഡിസംബർ 20നാണ് മാർക്കോ റിലീസ് ചെയ്തത്. എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം ഇതുവരെ 82 കോടിയോളം കോടി രൂപയാണ് ആഗോള തലത്തിൽ മാർക്കോ നേടിയിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ 45.75 കോടിയാണ്. നികുതിയുൾപ്പെടെ മൊത്തം ആഭ്യന്തര കളക്ഷൻ 53.98 കോടിയും മാർക്കോ നേടിയിട്ടുണ്ട്. വിദേശത്ത് നിന്നും ഇതുവരെ 29 കോടി ഗ്രോസ് ചിത്രം നേടിയിട്ടുണ്ട്. അങ്ങനെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ 82.98 കോടിയാണ് ആകെ മാർക്കോ നേടിയിരിക്കുന്നത്. പതിനഞ്ചാം ദിവസം എല്ലാ ഭാഷകളിലുമായി ഏകദേശം 2.10 കോടി രൂപയാണ് ഇന്ത്യൻ നിന്നു മാത്രം ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 15.85% ഒക്യുപൻസി മലയാളത്തിൽ മാർക്കോയ്ക്ക് ലഭിച്ചിരുന്നു.



