യാത്രക്കാരുടെ മുന്നിൽ വെച്ച് ബസ് ജീവനക്കാരെ ആക്രമിച്ച അക്രമികൾ ഒടുവിൽ പിടിയിൽ. രാമനാട്ടുകര അഴിഞ്ഞിലം കളത്തിങ്ങല്‍തൊടി നന്ദു(24), നോര്‍ത്ത് ബേപ്പൂര്‍ ആരൂഢം നിവാസില്‍ അശ്വിന്‍ എന്ന മുത്തൂട്ടന്‍(24), ഹൈന്‍ഷിക് എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.സംഘത്തിലെ മറ്റൊരു അംഗം കൂടി പിടിയിലായി. ഫാറൂഖ് മെഡിക്കൽ കോളജ് റൂട്ടിലോടുന്ന ബസിൽ കയറിയ സംഘം യാത്രക്കാരുടെ മുന്നിലിട്ട് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിക്കുകയായിരുന്നു.
ഇന്നലെ രാത്രി 9.50ഓടെ ഫാറൂഖ് പേട്ടയിലാണ് നിർഭാഗ്യകരമായ സംഭവം. ഫാറൂഖ് കോളേജ്-മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എംപറര്‍ ബസിലാണ് ഇവര്‍ അക്രമം നടത്തിയത്. ഇരുഭാഗത്തെയും ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം ഡ്രൈവര്‍ മജീദിനെയും കണ്ടക്ടര്‍ സിറാജിനെയും യാത്രക്കാരുടെ മുന്‍പില്‍ വച്ച് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.



