അനുപ് മേനോൻ, ലാൽ, രേഖാ ഹരേന്ദ്രൻ എന്നിവർ അഭിനയിച്ച ചെക്ക് മീറ്റിന് നെഗറ്റീവ് റിവ്യൂ നൽകിയ അശ്വന്ത് അശ്വന്ത് കോക്കിനെതിരെ സംവിധായകൻ. പുരോഗമന സമൂഹം ഇത്തരം ട്രോളിംഗ് തള്ളിക്കളയണമെന്നും കോക്കിനെ പോലുള്ളവർ മറക്കപ്പെടുമെന്നും രതീഷ് ശേഖര്‍ പറഞ്ഞു.
‘ഞാനും ടീമും ചെക്ക് മേറ്റ് ഉണ്ടാക്കിയത് ഇന്റലിജന്റ് സ്റ്റോറി ടെല്ലിങ്ങ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റുന്നൊരു ഓഡിയൻസിന് വേണ്ടിയാണ്. പ്രത്യേകിച്ച് കേരളത്തിലെ ഓഡിയൻസിന് വേണ്ടി. അമേരിക്കയിൽ നിന്നുള്ള ഒരു മലയാളി സ്റ്റോറി ടെല്ലർ എന്നുള്ള നിലയിൽ എന്റെ കണ്ടന്റ് മലയാളി പ്രേക്ഷകർക്കും ഒപ്പം ലോകം മുഴുവനും ഉള്ള പ്രേക്ഷകർക്കും വേണ്ടിയാണ്. ഞാൻ അമേരിക്കയിൽ ആയതിനാൽ അവിടുത്തെ കഥയാണ് പറഞ്ഞത്. ബുള്ളിയിംഗ് ഓക്കെയാണെന്ന് വിചാരിക്കുന്ന ചിലയാളുകൾക്ക് വേണ്ടിയാണ് ഞാൻ ഇത് പറയുന്നത്. ധാരാളം ക്രിയേറ്റേഴ്സിന് ഇതുപോലെയുള്ള റെസ്പോൺസ് കൊടുക്കാൻ പേടിയാണ്. കാരണം അവരുടെ ഉപജീവനം സിനിമയെ ആശ്രയിച്ചാണ്,.എന്നാൽ എനിക്ക് അങ്ങനെയല്ല’, എന്ന് രതീഷ് ശേഖർ പറയുന്നു.



