.സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 640 രൂപകൂടി 57,800 രൂപയായി. ഗ്രാമിന്റെ വില 7145 ൽ നിന്നും 7225 രൂപയായി. ഇതോടെ നാല് ദിവസത്തിനുള്ളിൽ പവന് 2,320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. നവംബർ 17ന് 55,480 രൂപയായിരുന്നു പവന്റെ വില.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 77,102 രൂപയാണ്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് ട്രോയ് ഔൺസിന് 2,644 ഡോളർ നിലവാരത്തിലെത്തി.



