നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുന്നവർ ദലിതുകൾ, പിന്നാക്ക വിഭാഗങ്ങൾ, കർഷകർ, യുവാക്കൾ എന്നിവരുടെ പ്രശ്നങ്ങൾ അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുൻ സമാജ്വാദി പാർട്ടി സർക്കാരുകളുടെ കാലത്ത് നിയമവാഴ്ച തകർന്നെന്നും കുറ്റവാളികൾ ഭൂമി കൈയേറിയെന്നും സ്ത്രീകളുടെ സുരക്ഷയും യുവാക്കളുടെ തൊഴിൽ അവസരങ്ങളും ബാധിക്കപ്പെട്ടെന്നും യോഗി വിമർശിച്ചു.വാൽമീകി ജയന്തിയോടനുബന്ധിച്ച് കാണ്‍പുരിലെ ബിഥൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യ, കാശി വിശ്വനാഥ ധാം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളുടെ വികസനവും അദ്ദേഹം പരാമർശിച്ചു.ഡോ. ബി.ആർ. അംബേദ്കർ, സന്ത് രവിദാസ്, മഹർഷി വാൽമീകി എന്നിവരുമായി ബന്ധപ്പെട്ട 4,000 കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. പരിപാടിയിൽ 411 കോടി രൂപയുടെ വികസന പദ്ധതികൾക്കും തുടക്കം കുറിച്ചു.ജനപിന്തുണ നേടാൻ നേതാക്കൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്നും യോഗി അഖിലേഷ് യാദവിനെ ലക്ഷ്യമിട്ട് പറഞ്ഞു.



