സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേതെന്നാണ് റിപ്പോര്‍ട്ട്. സായ് പല്ലവിയുടെ തണ്ടേല്‍ സിനിമയുടെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് സായ് പല്ലവിയുടെ തണ്ടേലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാൻ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആ ദുരിത കഥ പരാമര്‍ശിക്കുന്നതാണ് തണ്ടേല്‍ എന്നാണ് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതും. വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ഉള്ളത്. തണ്ടേലിലെ പുതിയ ഗാനം പുറത്തുവിടുകയാണ്. ദേവി ശ്രീ പ്രസാദിന്റെ സംഗീത സംവിധാനത്തിലുള്ള ഗാനം നാളെയാണ് പുറത്തുവിടുകയെന്നതാണ് അപ്ഡേറ്റ്.



