പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്നും റിപ്പോര്‍ട്ടിൽ ഗൂഢാലോചന വ്യക്തമാണെന്നും മഞ്ജുഷ പറഞ്ഞു. പി പി ദിവ്യ യ്ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയിൽ പങ്കാളികളാണ്.എന്നാൽ, അവരിലേക്ക് അന്വേഷണം നീളുന്നില്ല. കുടുംബത്തിന് ആശ്വാസമാണ് പുതിയ റിപ്പോർട്ട്. അന്വേഷണം റിപ്പോർട്ട് നിയമ പോരാട്ടത്തിന് ശക്തി പകരും. മറ്റു ചില സമ്മർദങ്ങളുമുണ്ടായിരുന്നു. നവീൻ ബാബിനുമേൽ മറ്റു ചില സമ്മർദങ്ങളും ഉണ്ടായിരുന്നുവെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു. ചില കുടുംബാംഗങ്ങളോട് അത് പറഞ്ഞിട്ടുണ്ട്. മറ്റൊരു അവസരത്തിൽ അത് വെളിപ്പെടുത്തും. സിപിഎമ്മിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും മഞ്ജുഷ പറഞ്ഞു. പി.പി. ദിവ്യയുടെ ഫോണിലെ വിവരങ്ങൾ നിർണായകമാണെന്നത് കുടുംബം ചൂണ്ടിക്കാട്ടുന്നു. യാത്രയയപ്പ് ദിവസം ദിവ്യ ആരെയൊക്കെ വിളിച്ചു എന്നതടക്കമുള്ള വിവരങ്ങൾ കിട്ടേണ്ടതുണ്ട്.
പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ ഇപ്പോഴത്തെ അന്വേഷണത്തിലെ പ്രകടമായ പിഴവുകളും പൊരുത്തക്കേടുകളും കണക്കിലെടുക്കാതെ സിംഗിൾ ജഡ്ജി തന്റെ ഹർജി തള്ളിക്കളഞ്ഞതായി അവർ അപ്പീലിൽ പറഞ്ഞു. കുറ്റാരോപിതയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഒരു ഭരണകക്ഷിയുടെ “വളരെ സ്വാധീനമുള്ളതും പ്രമുഖനുമായ നേതാവായിരുന്നു” എന്നതിനാൽ എസ്ഐടിയുടെ അന്വേഷണം നിഷ്പക്ഷമായിരിക്കില്ലെന്ന് അവർ വാദിച്ചിരുന്നു.



