KND-LOGO (1)

‘അലാ ബൊലേലോ’; ജയിലർ 2വിലെ ഗാനത്തിൽ ഷംന കാസിം

‘കാവാല’യ്ക്ക് പിന്നാലെ തരംഗമാകുമോ?; ‘ജയിലർ 2’ലെ ‘അലാ ബൊലേലോ’ ഗാനം ഇന്ന് പുറത്ത്രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ജയിലർ 2’-ലെ ആദ്യഗാനം ‘അലാ ബൊലേലോ’ ഇന്ന് പുറത്തിറങ്ങും. ഗാനത്തിന്റെ പ്രൊമോ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.‘ജയിലർ’ ആദ്യഭാഗത്തിലെ ‘കാവാല’ നേടിയ വൻ വിജയത്തിന് പിന്നാലെ പുതിയ ഗാനവും സമാനമായ തരംഗം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തമന്ന ഭാട്ടിയ ചടുലചുവടുകളുമായി എത്തിയ ‘കാവാല’ വലിയ ഹിറ്റായിരുന്നു. ഇത്തവണ ഷംന കാസിം ആണ് ഡാൻസ് നമ്പറിലെ പ്രധാന ആകർഷണം.മലയാള താരങ്ങളുടെ സാന്നിധ്യം കൊണ്ടും ‘ജയിലർ 2’ ശ്രദ്ധേയമാണ്. സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ, കോട്ടയം നസീർ, സുനിൽ സുഖദ, സുജിത് ശങ്കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ആദ്യഭാഗത്തിലെ വിനായകനും രണ്ടാം ഭാഗത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

അതിനിടെ, പാട്ടിലെ വാക്കുകകളുടെ ഉച്ചാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. ഗാനത്തിന്റെ പ്രൊമോയിൽ മലയാളം വരികൾ തെറ്റായാണ് ഉച്ചരിച്ചിരിക്കുന്നതെന്നും ഇത് കേൾക്കാൻ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമാണ് പ്രധാന പരാതി.ചൊവ്വാഴ്ച വൈകുന്നേരമാണ് ചിത്രത്തിലെ ‘അലാ ബൊലേലൊ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ 32 സെക്കൻഡ് ദൈർഘ്യമുള്ള പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പിന്നാലെ മറ്റൊരു പ്രൊമോ വീഡിയോ ബുധനാഴ്ച വൈകിട്ടോടെയും എത്തി.അതിനിടെ, പാട്ടിലെ വാക്കുകകളുടെ ഉച്ചാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. ഗാനത്തിന്റെ പ്രൊമോയിൽ മലയാളം വരികൾ തെറ്റായാണ് ഉച്ചരിച്ചിരിക്കുന്നതെന്നും ഇത് കേൾക്കാൻ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമാണ് പ്രധാന പരാതി.

ചൊവ്വാഴ്ച വൈകുന്നേരമാണ് ചിത്രത്തിലെ ‘അലാ ബൊലേലൊ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ 32 സെക്കൻഡ് ദൈർഘ്യമുള്ള പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പിന്നാലെ മറ്റൊരു പ്രൊമോ വീഡിയോ ബുധനാഴ്ച വൈകിട്ടോടെയും എത്തി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.