ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് നടി സായ് പല്ലവി. അപൂർവമായി മാത്രമേ നടി ഇൻസ്റ്റഗ്രാമിൽ യാത്രകളുടേയും മറ്റ് വിശേഷങ്ങളൂടെയും ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളു. അധികവും സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയുമാണ് പോസ്റ്റ് ചെയ്യാറുള്ളത്.ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഓസ്ട്രേലിയയിലെ അവധിക്കാല യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നടി. അടുത്തിടെ വിവാഹിതയായ സഹോദരി പൂജാ കണ്ണനും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു സായ് പല്ലവിയുടെ യാത്ര,.’ഒരു മനോഹരമായ യാത്രയുടെ ഓർമയ്ക്ക്, ഒപ്പം സ്നേഹം നിറഞ്ഞ ആളുകളും, സാഹസികതയും അൽപം ചിരിയും’ എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ട്. ഇത് ഓസീസ് യാത്രയിലെ ആദ്യ ഭാഗത്തിന്റെ ചിത്രങ്ങളാണെന്നും സായ് പല്ലവി പോസ്റ്റിൽ സൂചിപ്പിക്കുന്നു.വ്യത്യസ്ത ദിവസങ്ങളിലെടുത്ത ചിത്രങ്ങളിൽ വെള്ള അനാർക്കലി ടോപ്പും മെറൂൺ, പച്ച നിറങ്ങളിലുള്ള ഗൗണുകളും ഡെനിം പാന്റ്സും ഷർട്ടും ധരിച്ച സായ് പല്ലവിയെ ചിത്രങ്ങളിൽ കാണാം. കടലിൽ കുളിക്കുന്നതും കംഗാരുവിനെ ഓമനിക്കുന്നതും പ്രിയപ്പെട്ട ഭക്ഷണവും പങ്കുവെച്ച ചിത്രങ്ങളിലുണ്ട്.ഇതിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയും സുന്ദരിയായിരിക്കാൻ എങ്ങനെ കഴിയുന്നുവെന്നും ദേവതയാണോയെന്നും ഈ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.



