അമേരിക്കന്‍ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം. പുതിയതായി നിയമനം ലഭിച്ച പരിശീലനത്തിനുള്ള ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടുന്നത്. ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 2,80,000 പേര്‍ക്കാണ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം ലഭിച്ചത്. ഇവരാണ് പരിശീലനത്തില്‍ ഇപ്പോഴും തുടരുന്നത്. ഇവരുടെയെല്ലാം ഭാവി ഇതോടെ അനിശ്ചിതത്വത്തില്‍ ആയി . രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്ക് ആരോഗ്യ സേവനങ്ങള്‍ എത്തിക്കുന്ന വെറ്റെറന്‍സ് അഫയര്‍ വകുപ്പ്, യുഎസ് ഫോറസ്റ്റ് സര്‍വീസ് തുടങ്ങിയ വിഭാഗങ്ങളിലാണ് ആദ്യഘട്ടം പിരിച്ചുവിടല്‍ ഉണ്ടായത്. വെറ്റെറന്‍സ് വകുപ്പില്‍ ആയിരം പേരെയും ഫോറസ്റ്റ് സര്‍വീസില്‍ 3000 പേരെയും ആണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇതിന് പുറമേ വിദ്യാഭ്യാസ വകുപ്പ് , ചെറുകിട ബിസിനസ് വകുപ്പ്, കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ, പൊതു സേവന നിര്‍വഹണ വിഭാഗം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളിലെ പരിശീലനത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കെല്ലാം പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോയിലെ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചവരില്‍ പരിശീലനത്തില്‍ ഉള്ളതല്ലാത്ത ഉദ്യോഗസ്ഥരും ഉണ്ട്


