KND-LOGO (1)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ, ആരാധകരിൽ ആവേശം തീർത്ത് ഫോട്ടോകൾ

മോഹൻലാലിനെ കാണാൻ എത്തി നടൻ ഉണ്ണി മുകുന്ദൻ. നടൻ തന്നെയാണ് മോഹൻലാലിനൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ‘എൽ’ എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് ഉണ്ണി മുകുന്ദൻ കൊടുത്ത ക്യാപ്ഷൻ. വളരെ കൂൾ ലുക്കിൽ ഉള്ള ഇവരുടെ ഫോട്ടോകൾ ആരാധകരിൽ ആവേശം തീർത്തിരിക്കുകയാണ് ഇപ്പോൾ. പ്രേക്ഷക സ്വീകാര്യത നേടി മാര്‍ക്കോ ചിത്രം പ്രദര്‍ശനം തുടരുന്നതിനിടെയാണ് മോഹന്‍ലാല്‍- ഉണ്ണി മുകുന്ദന്‍ മീറ്റപ്പ് എന്നത് ഏറെ ശ്രദ്ധേയമാണ്.ഫോട്ടോകള്‍ പുറത്തുവന്നിതിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി. മോഹന്‍ലാലും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന സിനിമ കാണാന്‍ കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ‘എക്സലന്‍റ് മീറ്റിംഗ്, രണ്ടുപേരും കൂടെ ഒരു ഫ്രെമിൽ ആക്ഷൻ പടവും ആയി കാണാൻ ഒരു ആഗ്രഹം, ഈ രണ്ട് മുതലുകളെയും ചുമ്മാ അങ്ങ് കണ്ടിരിക്കാൻ തന്നെ എന്ത് രസമാ, ലാലേട്ടൻ വേറേ ലെവൽ, ചേട്ടനും അനിയനും, ഒരു ആക്ഷൻ പടം അങ്ങ് സെറ്റ് ചെയ്യ് അണ്ണാ’, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.