KND-LOGO (1)

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നിര്‍മല്‍ ബെന്നി അന്തരിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നിര്‍മല്‍ ബെന്നി അന്തരിച്ചു. ആമേനില്‍ കൊച്ചച്ചനായിട്ടാണ് നിര്‍മല്‍ വേഷമിട്ടത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നിർമ്മലിൻ്റെ മരണം. നിർമ്മാതാവ് സഞ്ജയ് പടിയൂരാണ് നിർമ്മലിൻ്റെ മരണവിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഈ നടൻ്റെ മുഴുവൻ പേര് നിർമ്മൽ വി ബെന്നി എന്നാണ്. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് നിർമ്മാതാവ് അറിയിച്ചു. പ്രിയ സുഹൃത്തിന് നിത്യശാന്തി ലഭിക്കാൻ താൻ സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നുവെന്നും എഴുതുന്നു നിര്‍മാതാവ്.

നിര്‍മല്‍ വി ബെന്നി കോമഡി ഷോകളിലൂടെയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. നിര്‍മല്‍ വി ബെന്നി യൂട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി. 2012ല്‍ പുറത്തിറങ്ങിയ നവാഗതര്‍ക്ക് സ്വാഗതം സിനിമയിലൂടെയാണ് നടനായി അരങ്ങേറുന്നത്. ആമേനില്‍ അവതരിപ്പിച്ച കൊച്ചച്ചൻ വേഷവും താരത്തെ പ്രശസ്‍തനാക്കി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.