KND-LOGO (1)

കേരളത്തിൽ മതഭീകരത വളരുന്നു; തെര‌ഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത് എസ്ഡിപിഐ, പരസ്യപ്രസ്താവനകൾ പരിശോധിക്കും: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ മതഭീകരത വളർന്നു വരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ തെര‌ഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണെന്നും അദ്ദേഹം ആരോപിച്ചു. തീവ്രവാദ സംഘടനകളുമായി എൽഡിഎഫ്നും യുഡിഎഫിനും ബന്ധമുണ്ടെന്നു വാർത്താസമ്മേവാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് വിധി ശരിയായരീതിയിൽ വിലയിരുത്തും ആവശ്യമായിട്ടുള്ള തിരുത്തലുകളും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയിൽ സ്ഥാനമോഹികൾ ഇല്ല. ഉപതെരഞ്ഞെടുപ്പിന്റെ ഒരു വശം മാത്രമാണ് എല്ലാവരും കാണുന്നത്. ചേലക്കര എന്തുകൊണ്ട് ചർച്ചയാകുന്നില്ല. വി ഡി സതീശനും കോൺഗ്രസ് നേതാക്കൾക്കും ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് പരാജയത്തിൽ ഉത്തരവാദിത്വമില്ലേ? എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം എന്തിനാണ് വരുന്നത്. ബിജെപിഎല്ലാ ഇടങ്ങളിലും മികച്ച പ്രവർത്തനം കാഴ്‌ച്ചവെച്ചു. കഴിഞ്ഞ തവണ ഇ.ശ്രീധരന് പൊതുസമൂഹത്തിൽ നിന്ന് നല്ല നിലയിൽ വോട്ട് കിട്ടിയിട്ടുണ്ട്. ആ വോട്ടുകൾ സമാഹരിക്കാൻ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് കഴിഞ്ഞില്ലെന്നത് വസ്തുതയാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.