KND-LOGO (1)

കാട്ടാന ശല്യം കുറയ്ക്കാൻ ഇഞ്ചിപ്പുൽ കവചം

കാട്ടാന ശല്യം കുറയ്ക്കാൻ ഇഞ്ചിപ്പുൽ കവചം; കൊച്ചിയുടെ കിഴക്കൻ വനാതിർത്തിയിൽ പുതിയ പദ്ധതികൊച്ചി: ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും കാട്ടാനകൾ ഇറങ്ങുന്നത് തടയാൻ എറണാകുളം ജില്ലയിലെ കിഴക്കൻ വനാതിർത്തികളിൽ ഇഞ്ചിപ്പുൽ (Citronella) വ്യാപകമായി കൃഷി ചെയ്യാനുള്ള പദ്ധതിക്ക് തുടക്കമാകുന്നു. മനുഷ്യ–കാട്ടാന സംഘർഷം കുറയ്ക്കുന്നതിനൊപ്പം കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ഇഞ്ചിപ്പുലിന്റെ ശക്തമായ ഗന്ധം കാട്ടാനകളെ അകറ്റാൻ സഹായിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ ഇഞ്ചിപ്പുൽ കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം അതിൽ നിന്ന് പുൽതൈലം (സിട്രൊനെല്ല ഓയിൽ) ഉൽപാദിപ്പിക്കൽ, മൂല്യവർധിത ഉൽപന്നങ്ങൾ വികസിപ്പിക്കൽ, ബ്രാൻഡിംഗ്, സംരംഭകത്വ അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാകും.കർഷകർക്ക് സാമ്പത്തിക നേട്ടം നൽകുന്ന മാതൃകയിൽ പദ്ധതി നടപ്പാക്കി, വന്യജീവി ശല്യം കുറയ്ക്കുന്നതിനൊപ്പം ഗ്രാമീണ മേഖലയിലെ ചെറുകിട സംരംഭങ്ങൾക്കും പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം. വനാതിർത്തി പ്രദേശങ്ങളിലെ മനുഷ്യ–വന്യജീവി സംഘർഷത്തിന് ദീർഘകാല പരിഹാരം കണ്ടെത്താനുള്ള പുതിയ പരീക്ഷണമായാണ് ഈ സംരംഭത്തെ വിലയിരുത്തുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.