KND-LOGO (1)

തൃശൂരിൽ പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐയെ മർദിച്ചു; മൂക്ക് ഇടിച്ചു തകർത്തു

തൃശൂരിൽ പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐയെ മർദിച്ചു. അന്തിക്കാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ് ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. അരിമ്പൂർ സ്വദേശി അഖിൽ(28)ആണ് സ്റ്റേഷനിൽ കയറി എസ്.ഐയെ ആക്രമിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലാണ് ഓട്ടോ ഡ്രൈവറെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. തുടര്‍ന്നാണ് എസ്ഐയ്ക്ക് മര്‍ദനമേറ്റ സംഭവം ഉണ്ടായത്.

മോശം പെരുമാറ്റമെന്ന നാട്ടുകാരുടെ പരാതിയിൽ എസ്.ഐയെ സ്ഥലംമാറ്റിയിരുന്നു. പുതിയ സ്റ്റേഷനിൽ ഉടൻ ജോയിൻ ചെയ്യാനിരിക്കെയാണ് മർദനമേറ്റത്. സംഭവത്തിൽ പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു.ആക്രമണത്തിൽ സി.പി.ഒ വിനോദിന് മർദനമേറ്റിട്ടുണ്ട്. എസ്ഐയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് സിപിഒ വിനോദിന് മർദനമേറ്റത്. സംഭവത്തിൽ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.