KND-LOGO (1)

Latest News & Article

Day: September 30, 2024

Kerala

തൃശൂരിൽ പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐയെ മർദിച്ചു; മൂക്ക് ഇടിച്ചു തകർത്തു

തൃശൂരിൽ പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐയെ മർദിച്ചു. അന്തിക്കാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ് ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. അരിമ്പൂർ സ്വദേശി അഖിൽ(28)ആണ് സ്റ്റേഷനിൽ കയറി എസ്.ഐയെ ആക്രമിച്ചത്.

Entertainment

‘വനിതകളുടെ കോര്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം തുടരും’; ഫിലിം ചേമ്പറിനു മറുപടിയുമായി ഫെഫ്ക

ഫിലിം ചേമ്പറിനു മറുപടിയുമായി ഫെഫ്ക. വനിതകളുടെ കോര്‍ കമ്മറ്റിയും ടോള്‍ ഫ്രീ നമ്പറും തുടങ്ങിയത് ചര്‍ച്ചകള്‍കൊടുവിലാണെന്ന് ഫെഫ്ക വ്യക്തമാക്കി. പ്രധാന കമ്മിറ്റിയുടെ പ്രവർത്തനം തുടരുമെന്നും മറ്റ് സംഘടനകളുടെ അനുമതി ആവശ്യമില്ലെന്നും ഫെഫ്ക അറിയിച്ചു. സിനിമ

India

ഗാന്ധിക്ക് പകരം അനുപം ഖേർ; ഗുജറാത്തില്‍ 1.60 കോടി രൂപയുടെ കള്ളനോട്ട് പിടികൂടി

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. റിസര്‍വ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ രേഖപ്പെടുത്തിയിരുന്നത്.നേരത്തെ, സൂറത്തിൽ ഒരു വ്യാജ കറൻസി നിർമാണ യൂണിറ്റ് റെയ്ഡ്

Kerala

സിദ്ദിഖിന് ആശ്വാസം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു.

Kerala

കേരളത്തിൽ വരുന്ന രണ്ട് ​ദിവസം മദ്യം ലഭിക്കില്ല

അടുത്ത രണ്ട് ദിവസത്തേക്ക് കേരളത്തിൽ മദ്യനിരോധനമാണ്. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടുത്ത രണ്ട് ദിവസങ്ങളിൽ അടച്ചിടുന്നത്. രണ്ട് ദിവസത്തെ അവധിയായതിനാൽ സംസ്ഥാനത്തെ മദ്യശാലകൾക്ക് പുറത്ത്

Kerala

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ കുറിച്ചുള്ള പരാതികൾ കൂടുന്നുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാർക്കെതിരെ പരാതികൾ വർധിക്കുന്നതായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. പരാതികളിൽ ഭൂരിഭാഗവും ബന്ധപ്പെട്ട സ്വിഫ്റ്റ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ലഭിച്ചതായി മന്ത്രി പറഞ്ഞു. അശ്രദ്ധമായി വാഹനമോടിക്കൽ, കണ്ടക്ടർമാരുടെ മോശം

Entertainment

നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗീക പീഡന പരാതി

നടിയും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗികാതിക്രമ പരാതി. ദേ ഇങ്ങോട്ട് നോക്കേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക

Entertainment

ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ ആദ്യകേസ് കോട്ടയത്ത്

മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കോട്ടയത്താണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Kerala

കക്കാടംപൊയിലിലെ പി വി അൻവറിന്റെ പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കും

കക്കാടംപൊയിലിലെ പി വി അൻവറിന്റെ പാർക്കിലെ അനധികൃത നിർമാണങ്ങൾ ഉടൻ പൊളിച്ചുനീക്കും. കാട്ടരുവി തടഞ്ഞുള്ള നിർമ്മാണങ്ങൾ പൊളിക്കാൻ വീണ്ടും കൂടരഞ്ഞി പഞ്ചായത്ത് ടെൻഡർ വിളിച്ചു. ജൂലായ് 25നാണ് കോൺക്രീറ്റ് കെട്ടിടം പൊളിക്കാൻ ജില്ലാ കളക്ടർ

Kerala

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി ബന്ധം പൂർണമായി പുനസ്ഥാപിച്ചു

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിച്ചു. നിലവിൽ കെഎസ്ഇബി വൈദ്യുതിയിലാണ് എസ്എടി പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ ട്രാൻസ്ഫോർമറിലെ വാക്വം സർക്യൂട്ട് ബ്രേക്കർ മാറ്റിസ്ഥാപിച്ചാണ് പ്രശ്നം പരിഹരിച്ചത്.ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിയതായും എസ്എടി സൂപ്രണ്ട് അറിയിച്ചു.