KND-LOGO (1)

എന്റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം.സിനിമയെ വിമര്‍ശിച്ചയാള്‍ക്ക് ഫോണില്‍ ഭീഷണി; ആദ്യ പ്രതികരണവുമായി ജോജു ജോര്‍ജ്

ജോജു ജോര്‍ജിന്റെ ആദ്യ സംവിധാനത്തില്‍ ഇറങ്ങിയ ചിത്രമാണ് ‘പണി ‘. നിരവധി ആളുകള്‍ പണി എന്ന ചിത്രത്തിനെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. തിയേറ്ററില്‍ നല്ല രീതിയില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പണി. പണി എന്ന ചിത്രത്തിന്റെ സിനിമാ റിവ്യൂസ് ഇട്ടതിന് കഴിഞ്ഞ ദിവസം ജോജു , ആദര്‍ശ് എന്നയാളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. ജോജു ഭീഷണി മുഴക്കുന്ന ഓഡിയോ വൈറല്‍ ആയിരുന്നു. എന്നാല്‍ ഇതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജോജു.എന്റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, എന്റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ, ആ സിനിമയുടെ സ്‌പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ല, വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവാന്‍ എനിക്ക് ഇയാളെ അറിയില്ല.അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലല്ല ഞാന്‍ ഇയാളെ വിളിച്ചത്. മനഃപൂര്‍വം ഇങ്ങനെ ചെയ്തതുകൊണ്ടാണ് അയാളെ വിളിച്ചു സംസാരിച്ചത്. നിയമപരമായി ഇക്കാര്യത്തില്‍ ഞാന്‍ മുന്നോട്ടുപോകും. എന്റെ ജീവിതമാണ് സിനിമ, കോടികള്‍ മുടക്കിയാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്.എനിക്ക് കിട്ടിയ രേഖകള്‍ വച്ചിട്ട് നിയമപരമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നു ജോജു പറഞ്ഞു .

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.