KND-LOGO (1)

തീക്കനലിലൂടെ നടക്കുന്നതിനിടെ വീണു; ഏഴുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റു

ക്ഷേത്ര ചടങ്ങിനിടെ കനലിൽ നടക്കുന്നതിനിടെ വീണ് ഏഴുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. 41 ശതമാനം പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തിരുവള്ളൂർ ജില്ലയിലെ ആറമ്പാക്കം ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് സംഭവം. ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി തീക്കനലിലൂടെ നടക്കുന്നതിനിടെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ എം മോനിഷ് വീഴുകയായിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ അച്ഛൻ മണികണ്ഠനൊപ്പം മോനിഷ് ക്ഷേത്രത്തിൽ പോയിരുന്നതായി പൊലീസ് പറഞ്ഞു. കനലിലൂടെ നടക്കുന്നതിനിടെ മോനിഷ് കാല്‍ വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മോനിഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുട്ടി അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൽക്കരിയിൽ നടക്കുമ്പോൾ ഭയന്ന് മോനിസ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിൻ്റെയും മറ്റുള്ളവർ കുട്ടിയെ തള്ളുന്നതിൻ്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.