കോട്ടയത്തെ കടുത്തുരുത്തിയിൽ വീട്ടിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
ഏറെ നേരം ഫോൺ വിളിച്ചിട്ടും ആശയവിനിമയം സാധ്യമാകാതെ വന്നപ്പോൾ അയൽവാസികളിൽ ഒരാൾ വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് ഇരുവരെയും ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കടബാധ്യതയെ തുടർന്നാണ് ദമ്പതികൾ തൂങ്ങിമരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. അവർക്ക് കുട്ടികളില്ല



