KND-LOGO (1)

ചോറ്റാനിക്കര നവരാത്രി മഹോത്സവം; മേളപ്രമാണിയായി ജയറാം

ചോറ്റിനിക്കര ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. പവിഴമല്ലിത്തറയ്‌ക്കു മുന്നിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും ജയറാമാണ് മേളപ്രമാണി.

കഴിഞ്ഞ വർഷം 168-ലധികം കലാകാരന്മാരാണ് മേളയിൽ പങ്കെടുത്തത്. കഴിഞ്ഞ 11 വർഷമായി പവിഴമല്ലി മേളത്തിന്റെ വാദ്യ സംയോജനം ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

ഇടന്തലയിൽ ചോറ്റാനിക്കര സത്യൻ നാരായണൻമാരാർ, ആനിക്കാട് കൃഷ്ണകുമാർ, ആനിക്കാട് ഗോപകുമാർ ഉൾപ്പെടെ 17 പേരും വലന്തലയിൽ തിരുവാങ്കുളം രഞ്ജിത്ത്, ഉദയനാപുരം മണി മാരാർ, പുറ്റുമാനൂർ മഹേഷ് മാരാർ അടക്കം 50 പേരുമാണ് അണിനിരക്കുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.