KND-LOGO (1)

ബേപ്പൂർ കടപ്പുറത്തെ ആത്മഹത്യാ കുറിപ്പും ബാഗും വൻ നാടകത്തിന്റെ ഭാഗം

മലപ്പുറം. പള്ളാട്ടിൽ മുഹമ്മദ് നാഫി(24)യേയാണ് കാളികാവ് പൊലീസ് ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. മാതാവ്പൊലീസിൽ പരാതി നൽകിയിരുന്നു.ഇതിനിടെ ബേപ്പൂർ കടപ്പുറത്തു നിന്നും ഒരു ബാഗ് കണ്ടെടുക്കുകയും ചെയ്തു. കടലിൽ ചാടി ആത്മഹത്യ നടത്തിയെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യം. എല്ലാ തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറുകയും ചെയ്തു. കടലിൽ കാണപ്പെട്ട എട്ടോളം അഞ്ജാത മൃതദേഹങ്ങൾ പരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നുവെങ്കിലും കാണാതായ മുഹമ്മദ് നാഫിയെക്കുറിച്ച് യാതൊരു തുമ്പും കിട്ടിയിരുന്നില്ല.എറണാകുളത്ത് ജോലി ചെയ്യുന്ന ബ്യൂട്ടി സലൂണിലേക്കെന്ന് പറഞ്ഞാണ് നാഫി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇയാൾ പ്രതിയായ പോക്സോ കേസിന്റെ വിചാരണ പെരിന്തൽമണ്ണ പോക്സോ കോടതിയിൽ അന്തിമഘട്ടത്തിലാണ്. ഈ കേസിൽ ശിക്ഷ ഉറപ്പായ നാഫി ശിക്ഷയിൽനിന്നും രക്ഷപ്പെടുന്നതിനായാണ് ആത്മഹത്യാ നാടകം ഒരുക്കിയത്.നാഫിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സാധ്യതയുള്ള മുപ്പതോഓളം ആളുകളെ കേന്ദ്രീകരിച്ച് ശാസ്ത്രീയമായി നടത്തിയ നിരീക്ഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഒടുവിൽ ഇയാൾ ആലപ്പുഴയിൽ ഉണ്ടെന്ന് കണ്ടെത്തി. ഒളിവിൽ പോയതിന് ശേഷം വീട്ടുകാരുമായോ, സുഹൃത്തുകളുമായോ ഒരിക്കൽ പോലും ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല. മറ്റൊരാളുടെ അഡ്രസ്സിൽ എടുത്ത ഫോൺ നമ്പറാണ് ഉപയോഗിച്ചിരുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.