ഹൈദരാബാദ്: ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി ചലച്ചിത്രതാരം പ്രിയങ്ക ചോപ്ര. നടിതന്നെയാണ് ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങളും ഫോട്ടോകളും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്.ശ്രീ ബാലാജിയുടെ അനുഗ്രഹങ്ങളോടെ ഒരു പുതിയ അധ്യായം തുടങ്ങുകയാണ്. നമുക്കെല്ലാവർക്കും നമ്മുടെ ഹൃദയങ്ങളിൽ സമാധാനവും സമൃദ്ധിയും ചുറ്റിലുമുള്ള ഐശ്വര്യവുമെല്ലാം കണ്ടെത്താനാകട്ടെ. ദൈവകൃപ അനന്തമാണ്, എന്ന് കുറിച്ചുകൊണ്ടാണ് പ്രിയങ്ക പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.തെന്നിന്ത്യൻ താരം രാംചരണിന്റെ ഭാര്യയും സംരഭകയുമായ ഉപാസന കോനിഡേലയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രിയങ്ക കുറിപ്പ് അവസാനിപ്പിച്ചത്.



