ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. റിലയൻസിന്റ വിപണി തന്ത്രങ്ങൾ തന്നെയാണ് മുകേഷ് അംബാനിയെ രാജ്യത്തെ ഏറ്റവും ധനികനാക്കി വെക്കുന്നതും. മറ്റാരും പയറ്റാത്ത എന്നാൽ ഏറെ അപകടം നിറഞ്ഞതുമായ വിപണി തന്ത്രങ്ങൾ നിസാരമായി വിപണിയിൽ പയറ്റിനോക്കിയാണ് മുകേഷ് അംബാനി റിലയൻസിനെ വളർത്തിയത്. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലികോം ബ്രാൻഡായ ജിയോയാണ് ഇതിൽ ഒന്നാമത്. ആരംഭിച്ചക അന്ന് മുതൽ ജിയോ വിലകുറഞ്ഞ പ്ലാനുകൾ അവതരിപ്പിച്ച് വിപണി പിടിച്ചിരുന്നു. ഇന്ന് ജിയോയുടെ ഏറ്റവും വിലകുറഞ്ഞ റീചാർജ് പ്ലാൻ ആരംഭിക്കുന്നത് 11 രൂപ മുതലാണ്. അതുകൊണ്ടു തന്നെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ബഡ്ജറ്റ് ഫ്രണ്ട്ലി ഓപ്ഷനായി ജിയോ ഇപ്പോഴും തുടരുന്നു. .ഇനി അടുത്ത ശീതള പാനീയങ്ങളാണ്. അടുത്തിടെയാണ് കാമ്പ കോള മുകേഷ് അംബാനി വീണ്ടും ഏറ്റെടുത്തത്. ഈ നീക്കം ശീതളപാനീയ വ്യവസായത്തെ പിടിച്ചുകുലുക്കി എന്നുതന്നെ പറയാം. കൊക്കകോള, പെപ്സി തുടങ്ങിയ എതിരാളികളെ നേരിടാൻ 10 രൂപ മുതൽ കാമ്പ കോള മുകേഷ് അംബാനി വിപണിയിൽ എത്തിച്ചിട്ടുണ്ട്. കൂടാതെ, റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന ബ്രാൻഡിന് കീഴിൽ, അംബാനി ബിസ്ക്കറ്റുകൾ, ഗ്ലൂക്കോസ്, എനർജി ഡ്രിങ്ക്സ് എന്നിവയും 10. രൂപയ്ക്ക് വിപണിയിൽ എത്തിച്ചിട്ടുണ്ട്. വിലകുറഞ്ഞ് എത്തുന്നതിനാൽ തന്നെ ഈ ഉൽപ്പന്നങ്ങൾ വലിയ എഫ്എംസിജി ബ്രാൻഡുകൾക്ക് കടുത്ത മത്സരം ആണ് നൽകുന്നത്.


