KND-LOGO (1)

ജിയോ സിനിമയും ഡിസ്‌നി + ഹോട്ട്‌സ്റ്റാറും തമ്മില്‍ ലയിച്ചുള്ള ജിയോഹോട്ട്‌സ്റ്റാര്‍ (JioHotstar) പ്ലാറ്റ്‌ഫോം

മുംബൈ: രാജ്യത്ത് വീഡിയോ സ്ട്രീമിങ് രംഗത്ത് പുത്തന്‍ പ്ലാറ്റ്‌ഫോമിന് തുടക്കമായിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന ജിയോ സിനിമയും ഡിസ്‌നി + ഹോട്ട്‌സ്റ്റാറും തമ്മില്‍ ലയിച്ചുള്ള ജിയോഹോട്ട്‌സ്റ്റാര്‍ (JioHotstar) പ്ലാറ്റ്‌ഫോം ആയി മാറി.. ഇതിനകം ജിയോ സിനിമയിലും ഡിസ്‌നി + ഹോട്ട്‌സ്റ്റാറിലും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ എടുത്തിരുന്നവര്‍ പുതിയ പ്ലാറ്റ്‌ഫോമിന്‍റെ വരവോടെ എന്ത് ചെയ്യും എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. ജിയോ സിനിമയിലെയും ഡിസ്‌നി + ഹോട്ട്‌സ്റ്റാറിലെയും നിലവിലെ പ്ലാന്‍ റദ്ദാകുമോ? പുത്തന്‍ ജിയോഹോട്ട്‌സ്റ്റാറില്‍ ഉള്ളടക്കങ്ങള്‍ കാണാന്‍ ഉടനടി മറ്റെന്തെങ്കിലും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കണോ? എന്നിങ്ങനെയുള്ള സംശയങ്ങള്‍ ഉപയോക്താക്കള്‍ക്ക് സ്വാഭാവികം. അത്തരം സംശയങ്ങള്‍ക്ക് വിശദമായി ഉത്തരമറിയാം. നിലവിലുള്ള Disney+ Hotstar വരിക്കാർക്ക് പുതിയ ജിയോഹോട്ട്‌സ്റ്റാറിലേക്ക് തടസ്സങ്ങളൊന്നുമില്ലാതെ ചേക്കേറാം. നിലവില്‍ ഡിസ്‌നി + ഹോട്ട്‌സ്റ്റാറിലുള്ള പ്ലാനുകൾ മൂന്ന് മാസത്തേക്ക് പഴയ നിരക്കിൽ തന്നെ പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ തുടരും. ഈ കാലയളവിന് ശേഷം, അവർ പുതിയ ജിയോഹോട്ട്‌സ്റ്റാര്‍ പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യേണ്ടതുണ്ട്. ജിയോഹോട്ട്‌സ്റ്റാര്‍ എന്ന പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുമ്പോൾ നിലവിലെ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ ഉപയോക്താക്കൾക്ക് ഉടനടിയുള്ള മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്ന് ജിയോസ്റ്റാറിന്‍റെ എന്‍റര്‍ടെയ്‌ന്‍മെന്‍റ് സിഇഒ കെവിൻ വാസ് ഉറപ്പുനൽകി. അതേസമയം, JioCinema-യുടെ പ്രീമിയം വരിക്കാര്‍ക്ക് അവരുടെ പ്ലാനിന്‍റെ അവശേഷിക്കുന്ന കാലയളവിലേക്ക് സ്വമേധയാജിയോഹോട്ട്‌സ്റ്റാര്‍ പ്രീമിയത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാം. അവരുടെ നിലവിലെ സബ്‌സ്‌ക്രിപ്‌ഷൻ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ, അവർ പുതിയ ജിയോഹോട്ട്‌സ്റ്റാര്‍ പ്ലാനുകൾ സ്വീകരിക്കേണ്ടതുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.