ഇടുക്കി : സനാതന ധർമ്മ വക്താക്കൾക്കെതിരെ വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബ്രാഹ്മണൻ്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്ന ആളുകൾ ആണ് സനാതന ധർമ്മത്തിന്റെ വക്താക്കളെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം.ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നത് അഭിമാനമെന്ന് ഇവർ വിശ്വസിക്കുന്നു. അത് ബ്രാഹ്മണർക്ക് ബ്രാഹ്മണ സ്ത്രീയിൽ മക്കൾ ഉണ്ടാകുന്നതിനെ പറ്റിയല്ല’. കൂടുതൽ ഒന്നും പറയുന്നില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രസംഗത്തിലെ പരാമർശമാണ് വിവാദമായത്.



