കഴിഞ്ഞദിവസം ഒരു സ്വകാര്യ പരിപാടിക്കെത്തിയ ശോഭന പദ്‌മ പുരസ്‌കാരവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം വേദിയിൽ ചിരിപടർത്തി. 68ാം വാർഷികം ആഘോഷിക്കുന്ന എൻ ടി സി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ശോഭനയെ പ്രഖ്യാപിച്ചിരുന്നു. ഈ ചടങ്ങിനെത്തിയതായിരുന്നു താരം. ശോഭനയ‌്ക്ക് സ്വീകരണവും കമ്പനി ഒരുക്കിയിരുന്നു.ചടങ്ങിൽ സംസാരിക്കവെ തങ്ങൾ കാരണമാണ് ശോഭനയ‌്ക്ക് പുരസ്‌കാരം ലഭിച്ചതെന്ന് തമാശരൂപേണ എൻ ടി സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ വർഗീസ് ജോസ് പറഞ്ഞിരുന്നു. അതെങ്ങനെ എന്ന ഭാവത്തിൽ വേദിയിൽ നിന്ന് ശോഭന ആംഗ്യം കാണിച്ചു. തുടർന്ന് പ്രസംഗിക്കാനെത്തിയപ്പോൾ ‘ചേട്ടൻ പറയുന്നത് എൻടിസി കാരണമാണ് എനിക്ക് അവാർഡ് കിട്ടിയതെന്നല്ലേ? ‘ എന്ന് മറുചോദ്യം ഉയർത്തി. ശോഭനയുടെ പ്രതികരണം സദസിൽ ചിരിപടർത്തുകയായിരുന്നു. തനിക്ക് പുരസ്‌കാരം കിട്ടാൻ കാരണം ജനങ്ങളും ജനങ്ങളുടെ സ്നേഹവുമാണെന്ന് ശോഭന പറഞ്ഞു.



