KND-LOGO (1)

എലപ്പുള്ളി പഞ്ചായത്ത് ബ്രൂവറിക്കെതിരെ സംസ്ഥാന സർക്കാർ വിളിച്ച യോഗത്തിൽ പരാതി പറഞ്ഞിട്ടില്ലെന്ന് : മന്ത്രി

പാലക്കാട്: എലപ്പുള്ളിയിൽ ബ്രൂവറി വരുന്നത് പഞ്ചായത്ത് അറിഞ്ഞില്ലെന്ന വാദം തെറ്റെന്ന് മന്ത്രി എം.ബി രാജേഷ്. ബ്രൂവറി സംബന്ധിച്ച് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ വിളിച്ച യോഗത്തില്‍ എലപ്പുള്ളി പഞ്ചായത്ത് പരാതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം മന്ത്രിയുടെ വാദം തള്ളിയ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡൻറ് രേവതി കെ ബാബു, സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു.യുഡിഎഫ് ഭരിക്കുന്ന എലപ്പുള്ളി പഞ്ചായത്തിന് പദ്ധതിയെ കുറിച്ച് നേരത്തെ അറിയാമെന്നാണ് മന്ത്രിയുടെ വാദം. ഈ ബ്രൂവറിയുമായി ബന്ധപ്പെട്ട് 2024 ഫെബ്രുവരി 26 ന് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ വിളിച്ച ഓൺലൈൻ യോഗത്തിൽ വിശദമായി ചർച്ച നടത്തിയിരുന്നെന്നും അന്ന് പഞ്ചായത്തിന് പരാതികളില്ലെന്ന് സെക്രട്ടറി പറഞ്ഞതായുള്ള രേഖകളും മന്ത്രി പുറത്തുവിട്ടു. അതിനാൽ തന്നെ പഞ്ചായത്ത് പ്രസിഡൻ്റിന് പദ്ധതിയെ കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നും മന്ത്രി പറയുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.