KND-LOGO (1)

കനാൽ പാനമയുടേതാണെന്നും അത് വിട്ടുകൊടുക്കില്ലെന്നും അറിയിച്ചുകൊണ്ട് ഐക്യ രാഷ്ട്രസഭ സെക്രട്ടറിയ്ക്ക് പാനമ പ്രസിഡന്റ് മുലിനോ കത്തയച്ചു

പാനമ സിറ്റി: പാനമ കനാൽ തിരിച്ചെടുക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങൾക്കെതിരെ പാനമ പ്രസിഡന്റ് മുലിനോ. ട്രംപിന്റെ വാക്കുകൾ തള്ളിക്കളയുന്നുവെന്ന് വ്യക്തമാക്കിയ പ്രസിഡന്റ്, ഐക്യരാഷ്ട്ര സഭയ്ക്ക് കത്ത് നൽകി. കനാൽ പാനമയുടേതാണെന്നും അത് വിട്ടുകൊടുക്കില്ലെന്നും ഐക്യ രാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസിന് അയച്ച കത്തിൽ പറയുന്നു. അമേരിക്കയുടെ നിലപാട് ഐക്യരാഷ്ട്ര സഭയുടെ മൂല്യങ്ങളുടെ ലംഘനമാണെന്നും പാനമ പ്രസിഡന്റ് വ്യക്തമാക്കി.പാനമ കനാൽ ഉപയോഗത്തിനുള്ള അമിത നിരക്ക് എടുത്തു കളഞ്ഞില്ലെങ്കിൽ കനാലിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് നേരത്തെയും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കൻ കപ്പലുകൾക്ക് കനാലിൽ അന്യായമായ നിരക്ക് ഏർപ്പെടുത്തുന്നു എന്നാണ് ട്രംപിന്റെ പരാതി. പനാമ കനാൽ മേഖലയിലെ ചൈനീസ് സ്വാധീനത്തെ കുറിച്ചും ട്രംപ് നേരത്തെ സംസാരിച്ചിരുന്നു. അമേരിക്ക പാനമയ്ക്ക് നൽകിയ ദാനമാണ് ആ കനാലെന്നും എന്നിട്ടും അമേരിക്കയോട് ഇങ്ങനെ ചെയ്യുന്നത് പരിഹാസ്യമാണെന്നുമായിരുന്നു കഴിഞ്ഞ മാസം ട്രംപ് കുറ്റപ്പെടുത്തിയത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.