ദളപതി വിജയ്യുടെ മകൻ ജേസണ്‍ സംവിധായകനാകുന്ന എന്ന പ്രഖ്യാപനം ചര്‍ച്ചയായി മാറിയതാണ്. സുന്ദീപ് കിഷൻ നായകനാകുന്ന സിനിമ സംവിധാനം ചെയ്താണ് ജേസണ്‍ സഞ്ജയ്യുടെ അരങ്ങേറ്റം. എന്നാല്‍ ജേസണിന്റെ സിനിമയ്ക്ക് ചില പ്രതിസന്ധി നേരിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അജിത്ത് സഹായവുമായി രംഗത്ത് എത്തിയതാണ് ചര്‍ച്ചയാകുന്നത്.സിനിമ നീളുന്നതിനാല്‍ ജേസണ്‍ അസ്വസ്ഥനാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്ന് സുരേഷ് ചന്ദ്രയെ ജേസണ്‍ വിളിക്കുകയും ചെയ്തു. അജിത്തിന്റെ മാനേജറാണ് സുരേഷ് ചന്ദ്ര. സുരേഷ് ചന്ദ്രയുടെ സമീപത്തുണ്ടായിരുന്ന അജിത്ത് ഫോണില്‍ ജേസണിനോട് സംസാരിച്ചു. പ്രൊഡക്ഷൻ ഹൗസുമായി എന്തെങ്കിലും ബുദ്ധിമുണ്ടെങ്കില് തന്നെ സമീപിക്കണമെന്നും വ്യക്തമാക്കി. കമ്പനികളോട് ശുപാര്‍ശ ചെയ്യാമെന്ന് അജിത്ത് പറഞ്ഞതായുമാണ് റിപ്പോര്‍ട്ട്. ജേസണിന് ആശംസകളും നേര്‍ന്നു അജിത്ത്.



