KND-LOGO (1)

കേരളത്തിലെ പഴയ വാഹനങ്ങൾ ഉടൻ ആക്രിയാകും

സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളുടെ പഴയവാഹനങ്ങള്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേയ്സ് (ജെം) വഴി വില്‍ക്കാന്‍ സംസ്ഥാന സർക്കാരിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോർട്ട്. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര തീരുമാനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് മൂവായിരത്തിലധികം സര്‍ക്കാർ വാഹനങ്ങള്‍ നേരത്തെ ഒഴിവാക്കിയിരുന്നു.എന്നാൽ സംസ്ഥാനത്ത് അംഗീകൃത വാഹനപൊളിക്കൽ കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവ ഇതുവരെ പൊളിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്ഥാപനങ്ങള്‍ എന്നുതുടങ്ങും എന്നതിലും ധാരണയായിട്ടില്ല. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള രേഖ ലഭിക്കാത്തതിനാല്‍ ആക്രിവില്‍പ്പനക്കാര്‍ക്ക് സര്‍ക്കാര്‍ വാഹനങ്ങൾ വില്‍ക്കാൻ സാധിക്കില്ല. രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനാല്‍ സ്വകാര്യ ഉപയോഗത്തിനും ഇവ കൈമാറാൻ സാധിക്കില്ല. വിവിധ ഓഫീസ് വളപ്പുകളില്‍ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന ഇത്തരം വാഹനങ്ങള്‍ നശിച്ചുതുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പിന്‍വലിച്ച സര്‍ക്കാര്‍ വാഹനങ്ങള്‍ കൃത്യമായി ലേലം നടത്താത്തതിനാല്‍ നഷ്‍ടം ഉണ്ടാക്കുന്നതായി എ ജി കണ്ടെത്തിയിരുന്നു.പല സംസ്ഥാനങ്ങളിലും വാഹനപൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജെം വഴി ഇ-ലേലത്തിന് വച്ചാല്‍ ഇവർക്ക് ഈ വാഹനങ്ങൾ വാങ്ങാൻ സാധിക്കും. അതേസമയം ലേലത്തിന് മുമ്പുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ വാഹനങ്ങള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം അസിസ്റ്റൻ്റ് വെഹിക്കിൾ ഇൻസ്‌പെക്‌ടർമാർക്ക് സംസ്ഥാന സർക്കാർ നേരത്തെ നൽകിയിരുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.