ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. നേരത്തെ തിയറ്ററുകളില്‍ മികച്ച വിജയം നേടിയ കായംകുളം കൊച്ചുണ്ണിക്ക് ശേഷം ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന നിവിന്‍ പോളി ചിത്രം ആയിരിക്കും ഇത്. റോഷന് ആന്‍ഡ്രൂസ് ആയിരുന്നു കായംകുളം കൊച്ചുണ്ണിയുടെ സംവിധാനം. 2025 ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സംവിധാനം ആരെന്നതുള്‍പ്പെടെ അണിയറക്കാരുടെ പേരുവിവരങ്ങളും വൈകാതെ പുറത്തു വിടും.നിവിന്‍ പോളിയുടേതായി രണ്ട് ചിത്രങ്ങളാണ് 2024 ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയും വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷവും. മലയാളി ഫ്രം ഇന്ത്യയില്‍ നിവിന്‍ പോളി നായകനായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ അതിഥിതാരമായാണ് അദ്ദേഹം എത്തിയത്. അതിഥി വേഷമെങ്കിലും നിതിന്‍ മോളി എന്ന സിനിമാതാരമായ കഥാപാത്രം പ്രേക്ഷകരുടെ വലിയ കൈയടി നേടി.


