KND-LOGO (1)

പ്രണബ് മുഖർജിയുടെ സ്‌മാരകം രാഷ്ട്രീയ സ്‌മൃതി സമുച്ചയത്തിൽ; സ്ഥലം അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്‌മാരകം സ്ഥാപിക്കുന്നതിനായി സ്ഥലം അനുവദിച്ച് കേന്ദ്ര സർക്കാർ. രാജ്ഘട്ടിന്റെ ഭാഗമായുള്ള ‘രാഷ്ട്രീയ സ്‌മൃതി’ സമുച്ചയത്തിനുള്ളിൽ സ്‌മാരകം നിർമ്മിക്കാനുള്ള തീരുമാനത്തിനാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. പ്രണബ് മുഖർജിയുടെ കുടുംബം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ബാബയ്ക്ക് ഒരു സ്‌മാരകം നിർമ്മിക്കാനുള്ള സർക്കാർ തീരുമാനത്തിന് എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ വിളിച്ചു. ഞങ്ങൾ അത് ആവശ്യപ്പെട്ടില്ല എന്നത് കണക്കിലെടുക്കുമ്പോൾ ഇത് കൂടുതൽ വിലമതിക്കുന്ന ഒന്നാണ്. പ്രധാനമന്ത്രിയുടെ ഈ അപ്രതീക്ഷിത നടപടി വല്ലാതെ സ്‌പർശിച്ചു’ അവർ എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചു. ‘ബാബ പറയാറുണ്ടായിരുന്നു, രാജ്യ ബഹുമതികൾ ചോദിക്കേണ്ടതില്ല, അത് അറിഞ്ഞു നൽകണമെന്ന്. ബാബയുടെ സ്‌മരണയ്ക്കായി പ്രധാനമന്ത്രി മോദി ഇത് ചെയ്‌തതിൽ എനിക്ക് വളരെ നന്ദിയുണ്ട്. ബാബ ഇപ്പോൾ എവിടെയാണോ എന്നത് ഇതിനെ ബാധിക്കില്ല. പക്ഷേ അദ്ദേഹത്തിന്റെ മകളെന്ന നിലയിൽ എന്റെ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ മതിയാവാതെ വരികയാണ്’ ശർമിഷ്‌ഠ കൂട്ടിച്ചേർത്തു

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.