മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വിലയിടിവിനു ശേഷം സ്വര്‍ണ വില ഇന്ന് ഉയരത്തിലേക്ക്. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7,100 രൂപായി. പവന് വില 480 രൂപ ഉയര്‍ന്ന് 56,800 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 880 രൂപയാണ് സ്വര്‍ണ വില ഇടിഞ്ഞത്. ഇന്നത്തെ തിരിച്ചു കയറ്റത്തോടെ വിലക്കുറവ് പാതിയോളമായി.കഴിഞ്ഞ ഒക്ടോബര്‍ 31ന് രേഖപ്പടുത്തിയ പവന് 59,640 രൂപയാണ് കേരളത്തില്‍ ഇതു വരെയുള്ള റെക്കോഡ്. അതുമായി നോക്കുമ്പോള്‍ 2,840 രൂപയോളം താഴെയാണ് ഇന്നത്തെ സ്വര്‍ണ വില.18 ഗ്രാം സ്വര്‍ണവും വെള്ളിയുംലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 5,865 രൂപയായി. വെള്ളി വിലയും ഇന്ന് മുന്നോട്ടാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 95 രൂപയായി.



