ന്യൂഡൽഹി : ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജകൾ മാറ്റിയ നടപടിയിൽ ദേവസ്വം ഭരണസമിതിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി പൂജാ പട്ടിക അതേപടി തുടരണമെന്നും നിർദേശിച്ചു.വൃശ്ചികമാസത്തിലെ ഏകാദശിക്കാണ് ഉദയാസ്തമന പൂജകൾ നടക്കാറുള്ളത്. അത് തുലാമാസത്തിലേക്ക് ദേവസ്വം ഭരണസമിതി മാറ്റിയിരുന്നു. ഇത് ആചാരങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രികുടുംബം സമർപ്പിച്ചഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വർഷങ്ങളായി തുടരുന്ന ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്നും ഗുരുവായൂർ ക്ഷേത്ര വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിരിക്കുന്ന പൂജാ പട്ടിക അതേപടി തുടരണമെന്നും ജസ്റ്റിസ് ജെ. കെ മഹേശ്വഅധ്യക്ഷയായ ബെഞ്ച് നിർദേശിക്കുയിരുന്നു



