തന്റെ ജീവിതത്തിലെ ഏറ്റവും ക്യൂട്ട് ആയ സന്തോഷത്തിനു ജന്മദിനാശംസകൾ, എട്ടു വർഷത്തെ പരിശുദ്ധമായ ആഹ്ളാദംഎന്റെ കുഞ്ഞ് അർഹ, നിന്റെ സാന്നിധ്യം എന്റെ ജീവിത വഴികൾ ഏറ്റവും മധുരതരമാക്കുന്നു.ഒരിക്കലും അവസാനിക്കാത്ത സ്നേഹം, ഉമ്മകൾ, കെട്ടിപിടുത്തം. മകൾക്കു പിറന്നാളാശംസകൾ നേർന്നു കൊണ്ട് സൂപ്പർതാരം അല്ലു അർജുൻ കുറിച്ചതാണ് ഈ വാക്കുകൾ.നവംബർ 21 നായിരുന്നു അല്ലു അർഹയുടെ എട്ടാം ജന്മദിനം. മകളുടെ പിറന്നാൾ ദിനത്തിന്റെ സന്തോഷം മധുരം പങ്കിട്ടുകൊണ്ടു കുടുംബത്തിനൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.



