ശിശുദിനത്തിൽ കുട്ടികൾക്കൊപ്പമുള്ള സ്പെഷ്യൽ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി. മൂന്നു കുട്ടികളെ അരികെ നിർത്തി ഫോണിൽ ഫോട്ടോ എടുക്കാനുള്ള ശ്രമത്തിലാണ് മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടി ഫേസ്ബുക്കിൽ പങ്ക് വച്ച ചിത്രം. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ഇടപെടൽ നടത്തുന്ന താരമാണ് മമ്മൂട്ടി. താരം പങ്കുവെക്കുന്ന ഫോട്ടോകൾ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.



