KND-LOGO (1)

എറണാകുളം ഭാഗത്തുനിന്നും വരുന്നവർക്ക് ഇടപ്പള്ളി ടോളിൽ പുതിയ യു ടേൺ തുറന്നിരിക്കുന്നു

കളമശ്ശേരി: കളമശേരിയില്‍ ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി എറണാകുളത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഇടപ്പള്ളി ടോളില്‍ കഴിഞ്ഞ ദിവസം പുതിയ യു ടേണ്‍ തുറന്നിരുന്നു. വ്യവസായ മന്ത്രി പി രാജീവ് നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ട്രാഫിക് പരിഷ്‌കാരം വന്‍ വിജയമായതോടെയാണ് പുതിയ യു ടേണ്‍ ഒരുക്കിയത്. നേരത്തേ 377, 378 മെട്രോ തൂണുകള്‍ക്കിടയിലായിരുന്നു യു ടേണ്‍ സൗകര്യം. ഇവിടെ റോഡിന് വീതി കുറവായിരുന്നതിനാല്‍ എറണാകുത്തേക്കുള്ള വാഹനങ്ങള്‍ നിര്‍ത്തിയിട്ടശേഷമാണ് യു ടേണ്‍ എടുത്തിരുന്നത്. റോഡിന് വീതികൂടിയ ഭാഗത്ത് 380, 381 മെട്രോ തൂണുകള്‍ക്കിടയിലേക്കാണ് പുതിയ യു ടേണ്‍ മാറ്റിയത്. ഇതോടെ ഇരുഭാഗത്തേയും ഗതാഗതം തടസ്സപ്പെടാതെ വാഹനങ്ങള്‍ക്ക് തിരിഞ്ഞുപോകാന്‍ കഴിയും.ദേശീയപാതയിലെയും എച്ച്എംടി റോഡിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയതോടെ വാഹനങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ പുറംതള്ളലിന്റെ തോത് 94ല്‍നിന്ന് 34 ആയി കുറഞ്ഞതായി കണ്ടെത്തി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.