പൊതു തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിന് ഇന്ന് തിരികൊളുത്തും,വയനാട്ടിൽ. ഇന്നലെ രാത്രി അമ്മ സോണിയാ ഗാന്ധിയും ഒപ്പം മക്കളും ഭർത്താവ് റോബർട്ട് വദേരയുമായി വയനാട്ടിൽ മൈസൂർ വഴി എത്തിച്ചേർന്നു.ഇന്ന് രാവിലെ 11ന് കല്പറ്റയിൽ റോഡ് ഷോ ആരംഭിക്കുമ്പോൾ കോൺഗ്രസ്സിലെ മുതിർന്ന ദേശീയ നേതാക്കളും പങ്കെടുക്കും.കോൺഗ്രസ്സ് പ്രസിഡന്റ് മല്ലിക്കാർജുന ഖർഗെ,ലോക്സഭാ പ്രതിപക്ഷ നേതാവും മുൻ എം പി യുമായ രാഹുൽ ഗാന്ധി എന്നിവരോടൊത്ത് ഇന്ന് 12.30ന് പത്രിക സമർപ്പിക്കും.



