നഗരസഭയിലെ 73ഹരിത കർമ സേന അംഗങ്ങൾക്കുള്ള ഓണാക്കോടിയും,6000രൂപ വീതം ബോണസും നഗര സഭ ചെയർമാൻ ശ്രീ ശിവദാസ് ആറ്റുപുറം അംഗങ്ങൾക്ക് വിതരണം ചെയ്തു. ചടങ്ങിൽ നഗര സഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർമാൻ മാരായ രജീഷ് ഊപ്പാല, ഷീന സുദേശൻ, ഒ ഒ. ഷംസു, നഗര സഭ സെക്രട്ടറി സജിറൂൺ, ഹെൽത് സൂപ്പർ വൈസർ ദിലീപ്, സി ഡി എസ് പ്രസിഡന്റുമാർ ആയ എം. ധന്യ, അയിഷാബി,ഹരിത കർമ സേന സെക്രട്ടറി ഷീബ, പ്രസിഡണ്ട് ജിഷ എന്നിവർ സംബന്ധിച്ചു.



