KND-LOGO (1)

‘സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ല, ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുത്’; സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’. അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും തങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാര്‍ശയും സ്വാഗതം ചെയ്യുന്നു. ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തണം. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ രണ്ട് വര്‍ഷം മുമ്പ് ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിര്‍ദേശങ്ങള്‍ ചോദിച്ചു. നിര്‍ദേശങ്ങള്‍ അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് എഎംഎംഎ ചെയ്തത്. ഹര്‍ജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോര്‍ട്ട് അമ്മക്കെതിരായ റിപ്പോര്‍ട്ടല്ല.’

സിനിമയില്‍ പവർ ഗ്രൂപ്പ് ഉണ്ടോ എന്ന്അറിയില്ല. എൻ്റെ ജീവിതത്തിൽ അത്തരമൊരു പവർ ഗ്രൂപ്പിനെ പറ്റി അറിയില്ല. രണ്ട് കൊല്ലം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേർത്ത് ഒരു ഹൈ പവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവർ ഗ്രൂപ്പും മാഫിയവും സിനിമ മേഖലയില്‍ ഇല്ലെന്ന് സിദ്ദിഖ് പറഞ്ഞു

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.