KND-LOGO (1)

ആഗോള പ്രതിസന്ധിയിൽ അരാജകത്വത്തിന് പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മോദി

ആഗോള പ്രതിസന്ധിക്കിടെ പ്രതിപക്ഷം അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഇറാൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും സൃഷ്ടിച്ച പ്രതിസന്ധി രാജ്യം ഒറ്റക്കെട്ടായി നേരിടാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷം പരിഭ്രാന്തി പരത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ഭിൽഡിയിൽ ഭാരത് ബോവിൻ ബ്രീഡിംഗ് ആൻഡ് റിസർച്ച് സെന്റർ (BBBRC) ഉദ്ഘാടനം ചെയ്തും 14,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണെന്നും എന്നാൽ ചിലർക്ക് ഈ പുരോഗതിയിൽ അതൃപ്തിയുണ്ടെന്നും മോദി പറഞ്ഞു.യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വളത്തിനും പാചകവാതകത്തിനും ക്ഷാമമുണ്ടാകുമെന്നും കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയില്ലെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ഭീതി സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തന്നെ അപകീർത്തിപ്പെടുത്തുന്നതിനും രാജ്യത്തുടനീളം അരാജകത്വം സൃഷ്ടിക്കുന്നതിനുമാണ് ഇത്തരം നീക്കങ്ങളെന്നും മോദി പറഞ്ഞു.ആഗോള വിപണിയിൽ വളത്തിന്റെയും അസംസ്കൃത വസ്തുക്കളുടെയും വില ഉയർന്നിട്ടും ഇന്ത്യൻ കർഷകർക്ക് വളം ഉറപ്പാക്കിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള വിപണിയിൽ ഒരു ചാക്ക് യൂറിയയ്ക്ക് ഏകദേശം 3,000 രൂപ വിലയുള്ളപ്പോൾ ഇന്ത്യൻ കർഷകർക്ക് 300 രൂപയിൽ താഴെ നിരക്കിലാണ് ലഭിക്കുന്നതെന്നും ഇതിന്റെ സാമ്പത്തികഭാരം സർക്കാർ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.ജീവിതത്തിന്റെ അവസാന നിമിഷം വരെ ജനസേവനം തുടരുമെന്നും മോദി വ്യക്തമാക്കി. പ്രധാനമന്ത്രി ഉടൻ സ്ഥാനമൊഴിയുമെന്ന തരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശം രാഷ്ട്രീയ വിവാദമായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.